നീലേശ്വരം ഫിറ്റ്‌നസ് വേള്‍ഡ് ജേതാക്കൾ
ഉദുമ ജില്ലാ ആം റസലിങ് അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ നീലേശ്വരം ഫിറ്റ്‌നസ് വേള്‍ഡ് ജേതാക്കളായി. പടന്ന ക്യാപ് സ്‌പോര്‍ട്‌സ് സെന്റര്‍ രണ്ടും കാസര്‍കോട് ആം വെന്‍ഡേഴ്‌സ് മൂന്നും സ്ഥാനം നേടി. മികച്ച താരമായി പടന്ന ക്യാപ് സ്‌പോര്‍ട്‌സ് സെന്ററിലെ എന്‍ കെ ശരത് കൃഷ്ണനെ തെരഞ്ഞടുത്തു. സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളില്‍ പുരുഷന്മാർക്കും വനിതകൾക്കുമായി വിവിധ കാറ്റഗറികളിലായിരുന്നു മത്സരം. 250 ഓളം പേര്‍ മാറ്റുരച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രിയേഷ് മീത്തല്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, വി കെ അശോകന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, എ വി ഹരിഹരസുതന്‍, ദിവാകരന്‍ ആറാട്ടുകടവ്, ടി വി കൃഷ്ണന്‍, ഫാറൂഖ് കാസ്മി, സതീഷന്‍ നമ്പ്യാര്‍, മുരളി പളളം, മൂസാ പാലക്കുന്ന്, മുജീബ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പള്ളം നാരായണന്‍ സ്വാഗതവും പി പി ശ്രീധരന്‍ നന്ദിയും പറഞ്ഞു. വിജയകള്‍ക്ക് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ സമ്മാനം നൽകി. ദേശീയ റഫറിമാരായ വി ടി സമീര്‍, ഫൈസല്‍, പ്രിയ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. Read on deshabhimani.com