തൊഴിലാളികളും കര്‍ഷകരും സംയുക്ത മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട് കൃഷിക്കാരുടെയും തൊഴിലാളികളുടെയും അടിയന്തിര ആവശ്യങ്ങളുയർത്തി ട്രേഡ് യൂണിയൻ കർഷകത്തൊഴിലാളി സംയുക്ത സമര സമിതി ജില്ലാകമ്മറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജീവനോപാധികൾ സംരക്ഷിക്കുക, കുത്തകവൽക്കരണം അവസാനിപ്പിക്കുക, മിനിമം വേതനം മാസം 26,000 രൂപയും പെൻഷൻ 10,000 രൂപയും ഉറപ്പുവരുത്തുക, 2022 ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദ് ചെയ്യുക, എല്ലാവർക്കും തൊഴിലും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, അതിസമ്പന്നർക്ക് നികുതി ചുമത്തുക, കോർപ്പറേറ്റ് നികുതി വർധിപ്പിക്കുക, സമ്പത്ത് നികുതി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു സമരം. കാഞ്ഞങ്ങാട് ടൗണിൽനിന്നും നൂറുകണക്കിനാളുകൾ അണിനിരന്ന മാർച്ച് ഹെഡ് പോസ്‌റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി കൃഷ്ണൻ അധ്യക്ഷനായി. കെ വി കുഞ്ഞിരാമൻ, സാബു അബ്രഹാം, പി മണിമോഹൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, പി ജനാർദനൻ, ടി വി തമ്പാൻ, കെ എം ബാലകൃഷ്ണൻ, പി എം അബ്ദുൾ റഹിമാൻ, പി കുഞ്ഞിരാമൻ, കരീം ചന്തേര, അബ്ദുൾ റഹ്മാൻ, എം കുമാരൻ എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർടി ടി കെ രാജൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com