ബേക്കൽ ആഗ്രോ കാർണിവലിൽ തിരക്കേറുന്നു
ബേക്കൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പള്ളിക്കര പെട്രോൾ പങ്കിന് എതിർവശം സജ്ജീകരിച്ച ഗ്രൗണ്ടിൽ നടന്നുവരുന്ന ബേക്കൽ അഗ്രോ കാർണിവലിൽ തിരക്കേറുന്നു. പുഷ്പ ഫലസസ്യപ്രദർശനം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്. പൂക്കൾക്കും സസ്യങ്ങൾക്കും ഇടയിലായി തയ്യാറാക്കിയ ഫൗണ്ടൻ, ഊഞ്ഞാൽ കുടിൽ എന്നിവയും ഏവരെയും ആകർഷിക്കുന്നു. കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കാർഷിക സെമിനാറും വിവിധ കലാപരിപാടികളും കാർണിവല്ലിലുണ്ട്. കുടുംബശ്രീയുടെ ഭക്ഷ്യ സ്റ്റാളുകൾ, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാളുകൾ, വിവിധ ഉൽപന്ന സ്റ്റാളുകൾ എന്നിവയും പ്രത്യേകതകളാണ്. കാർണിവലിൽ പുലരി അരവത്തിന്റെ സ്റ്റാളും ശ്രദ്ധയാകർഷിക്കുന്നു. നൂറോളം നാടൻ പയർ ഇനങ്ങൾ, നെൽവിത്തിനങ്ങൾ, അമ്പതോളം അപൂർവ ഔഷധ സസ്യങ്ങൾ, പഴയ കാല കാർഷിക ഉപകരണങ്ങൾ, ശ്യ ശ്രാവ്യ ഉപകരണങ്ങൾ എന്നിവയും ശ്രദ്ധേയമാണ്. കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്കുമുണ്ട്. കാർണിവൽ 31ന് സമാപിക്കും. Read on deshabhimani.com