പ്രായത്തെ പടികടത്തി, ചുവട്‌ പിഴയ്‌ക്കാതെ

തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനം പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന വയോജന തിരുവാതിര


നീലേശ്വരം അറുപത്തിരണ്ടുകാരി സാവിത്രിയും  എഴുപത്തൊമ്പതു കഴിഞ്ഞ മീനാക്ഷിയമ്മയുമടങ്ങുന്ന 12 അംഗങ്ങളടങ്ങിയ വനിതകൾ  തിരുവാതിര ആടി തിമർത്തപ്പോൾ കാണികൾക്ക് ആവേശം.  ‘‘കൈത പൂ മണമെന്തെ ചഞ്ചലാക്ഷി ........... ’’ എന്ന തിരുവാതിര ഗാനത്തിന് നിറപുഞ്ചിരിയോടെ ഒരു ചുവട്‌ പോലും പിഴക്കാതെ ഇവർ അരങ്ങ് നിറഞ്ഞാടി കാണികളുടെ കൈയടി വാങ്ങി. തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനം പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിയിലായിരുന്നു വയോജന തിരുവാതിര. കടിഞ്ഞിമൂല സായംപ്രഭ വയോജന കേന്ദ്രത്തിലെ അംഗങ്ങളാണിവർ. ഇവരുടെ കെയർ ടേക്കർ സിമിയായിരുന്നു തിരുവാതിര പരിശീലിപ്പിച്ചത്. Read on deshabhimani.com

Related News