കാസർകോട് ഓവറോൾ ചാമ്പ്യന്മാർ
കാഞ്ഞങ്ങാട് 26–-ാമത് സംസ്ഥാന സബ് ജൂനിയർ ആൻഡ് കിഡ്ഡീസ് തൈക്വാൺഡോ ചാമ്പ്യൻഷിപ്പിൽ 413 പോയിന്റ് നേടി കാസർകോട് ജില്ല ഓവറോൾ ചാമ്പ്യന്മാർ. 186 പോയിന്റോടെ കണ്ണൂർ ജില്ല റണ്ണറപ്പായി. അഞ്ചുമുതൽ എട്ടുവയസുവരെയുള്ള കിഡ്ഡീസ് വിഭാഗത്തിൽ 65 പോയിന്റ് നേടി കോഴിക്കോട് ഒന്നും 49 പോയിന്റ് നേടി പാലക്കാട് രണ്ടും സ്ഥാനവും നേടി. സബ് ജൂനിയർ ആൺ വിഭാഗത്തിൽ 202 പോയിന്റ് നേടി കാസർകോട് ഒന്നും 99 പോയിന്റ് നേടി മലപ്പുറം രണ്ടും 89 പോയിന്റ് നേടി കണ്ണൂർ മൂന്നും സ്ഥാനം നേടി. സബ് ജൂനിയർ പെൺ വിഭാഗത്തിൽ 209 പോയിന്റ് നേടി കാസർകോട് ഒന്നും 97 പോയിന്റ് നേടി കണ്ണൂർ രണ്ടും 68 പോയിന്റ് നേടി കോഴിക്കോട് മൂന്നും സ്ഥാനം നേടി. കിഡ്ഡീസ് ആൺ വിഭാഗത്തിൽ 37 പോയിന്റ് നേടി കോഴിക്കോട് ഒന്നും 25 പോയിന്റ് നേടി കണ്ണൂർ രണ്ടും 23 പോയിന്റ് നേടി പാലക്കാട് മൂന്നും സ്ഥാനം നേടി. കിഡ്ഡീസ് പെൺ വിഭാഗത്തിൽ പാലക്കാടും കാസർകോടും 26 പോയിന്റ് വീതം നേടി. കോഴിക്കോടിന് 24 പോയിന്റ് ലഭിച്ചു. സംസ്ഥാന തൈക്വാൺഡോ അസോസിയേഷനും കാസർകോട് അമേച്വർ തൈക്വാൺഡോ അസോസിയേഷനും ചേർന്നാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്തു. എൻ വേണുനാഥ് അധ്യക്ഷനായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി. Read on deshabhimani.com