പി മുരളീധരന്‌ സ്‌മരണാഞ്‌ജലി

പി മുരളീധരന്റെ പത്ത-ാം രക്തസാക്ഷി വാർഷിക ദിനത്തിന്റെ ഭാഗമായി കുമ്പള ശാന്തിപ്പള്ളത്തെ സ്‌മൃതികുടീരത്തിൽ 
ഡിവെെഎഫ്ഐ ജില്ലാപ്രസിഡന്റ്‌ ഷാലു മാത്യു പുഷ്‌പചക്രം അർപ്പിക്കുന്നു


കുമ്പള ആർഎസ്എസ് സംഘം കൊലപ്പെടുത്തിയ പി മുരളീധരന്റെ പത്ത-ാം രക്തസാക്ഷി വാർഷികദിനം ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ  ആചരിച്ചു. കുമ്പള ശാന്തിപ്പള്ളത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പതാക ഉയർത്തി. ജില്ലാപ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് പി രഞ്ജിത്ത് അധ്യക്ഷനായി.  സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ പി രഘുദേവൻ, ഡി സുബ്ബണ്ണ ആൾവ, ഏരിയാസെക്രട്ടറി സി എ സുബൈർ, സൈനുൽ ഹൈറാസ്, രഞ്ജിത, കെ ബി യുസഫ് എന്നിവർ സംസാരിച്ചു. മുരളിയുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു. നാസറുദീൻ മലങ്കരെ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News