എസ്‌എസ്‌എൽസി പരീക്ഷ പൂർത്തിയായി ആശ്വാസം, അഭിമാനം



കാസർകോട്‌   കോവിഡ്‌ വ്യാപനം കാരണം  മാറ്റിവച്ച പരീക്ഷ പൂർത്തീകരിച്ച്‌ സ്‌കൂളിന്റെ പടിയിറങ്ങുമ്പോൾ വിദ്യാർഥികളുടെ മുഖത്ത്‌ മുഖത്ത്‌ ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും തിളക്കം.  കനത്ത മുൻകരുതലോടെ ചൊവ്വാഴ്‌ച പുനരാരംഭിച്ച്‌ വ്യാഴാഴ്‌ച കെമിസ്‌ട്രി പരീക്ഷയോടെയാണ്‌ പൂർത്തീകരിച്ചത്‌. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ശനിയാഴ്‌ച അവസാനിക്കും. വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നത് മുതൽ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് അയക്കുന്നത് വരെ ശക്തമായ സുരക്ഷയാണ് ഒരുക്കിയത്. സ്‌കൂളുകളുടെ പ്രധാന കവാടം വഴി മാത്രമായിരുന്നു പ്രവേശനം.  സ്‌കൂളിലെത്തിക്കുന്നതിനും തിരിച്ച് വീട്ടിലെത്തിക്കുന്നതിനും കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തി. വാഹനസൗകര്യമില്ലാത്ത കുട്ടികൾക്ക്‌ സ്‌കൂളിലെത്താനും തിരികെവരാനുമായി ഡിവൈഎഫ്‌ഐയുടെ പരീക്ഷാവണ്ടികളുമുണ്ടായി. നൂറിലധികം വാഹനങ്ങളാണ്‌ ഡിവൈഎഫ്‌ഐ ഏർപ്പാടിക്കിയത്‌.  എസ്എസ്എൽസി പരീക്ഷയെഴുതാൻ‌ 19,630 കുട്ടികളിൽ 51 പേരൊഴികെയുള്ളവരെത്തി. കർണാടകയിലായിരുന്ന 266 വിദ്യാർഥികളെയും സുരക്ഷാ മുൻകരുതലോടെ ജില്ലയിലെത്തിച്ച്‌ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കി. 43 പേർ മാത്രമാണ്‌ പരീക്ഷയ്‌ക്കെത്താത്തത്‌. മതിയായ കാരണങ്ങളുണ്ടെങ്കിൽ സേ പരീക്ഷയ്‌ക്കൊപ്പം റഗുലറായി എഴുതാനുള്ള അവസരമുണ്ടാകും.  ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ശനിയാഴ്‌ച വൈകിട്ട്‌ പൂർത്തിയാകും.     Read on deshabhimani.com

Related News