കലക്ടറുടെ വില്ലേജ് 
അദാലത്ത് 17 വരെ



കാസർകോട്‌ കലക്ടർ കെ ഇമ്പശേഖറിന്റെ വില്ലേജ് അദാലത്തുകൾ ഒക്ടോബർ 17 വരെ നടത്തും.  ഒന്നിന്  പകൽ മൂന്നിന്  കാട്ടുകുക്കെ വില്ലേജിലും വൈകിട്ട്‌ നാലിന് പഡ്രെയിലും അദാലത്ത് നടത്തും. ഒക്ടോബർ മൂന്നിന് പകൽ മൂന്നിന്  മുന്നാടും വൈകിട്ട്‌ നാലിന് ബേഡഡുക്കയിലും നാലിന് പകൽ 3.30 ന്‌  തെക്കിലും അദാലത്ത് നടത്തും.   അഞ്ചിന് പകൽ മൂന്നിന്  കരിവേടകത്തും  വൈകിട്ട്‌ നാലിന് കുറ്റിക്കോലിലും അദാലത്ത് നടത്തും.  ഏഴിന് പകൽ മൂന്നിന്   നെട്ടണിഗെ വില്ലേജിലും  നാലിന് അഡൂരിലും അദാലത്ത് നടത്തും.  എട്ടിന് പകൽ മൂന്നിന്  സൗത്ത് തൃക്കരിപ്പൂരിലും  വൈകിട്ട്‌ നാലിന് നോർത്ത് തൃക്കരിപ്പൂരിലും അദാലത്ത് നടത്തും.   ഒമ്പതിന് പകൽ രണ്ടിന്  ക്ലായിക്കോടും മൂന്നിന് കയ്യൂരിലും വൈകിട്ട്‌ നാലിന് കൊടക്കാടും അദാലത്ത് നടത്തും.  പത്തിന് പകൽ മൂന്നിന്  പേരോലും വൈകിട്ട്‌ നാലിന് നീലേശ്വരത്തും അദാലത്ത് നടത്തും.  15ന്‌ പകൽ മൂന്നിന്  തുരുത്തിയിലും വൈകിട്ട്‌ നാലിന് ചെറുവത്തൂരും അദാലത്ത് നടത്തും. 16ന് രാവിലെ പത്തിന്  കൊടലമൊഗറുവിലും 11ന് വോർക്കാടിയിലും പകൽ മൂന്നിന്  ഉദിനൂരും നാലിന് പടന്നയിലും അദാലത്ത് നടത്തും. 17ന് പകൽ മൂന്നിന്  പിലിക്കോടും നാലിന് വലിയപറമ്പയിലും അദാലത്ത് നടത്തും.   Read on deshabhimani.com

Related News