നിഹാദ്: ഹൈദരാബാദിന്റെ ആവേശം
കാസർകോട് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജനറൽ സെക്രട്ടറിയായി വിജയിച്ച എസ്‌എഫ്‌ഐ മുന്നണിയുടെ നേതാവ് നിഹാദ് സുലൈമാൻ ചെമ്മനാട് പരവനടുക്കം സ്വദേശി. പിജി പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർഥിയായ നിഹാദ് എബിവിപിയുടെ യശ്വസിയെ 207 വോട്ടിനാണ് തോൽപ്പിച്ചത്. എബിവിപി, എൻഎസ്‌യുഐ സംഘടനകളെ തറപറ്റിച്ച് ആറ് ജനറൽ സീറ്റിൽ അഞ്ചെണ്ണവും എസ്എഫ്ഐ സഖ്യം നേടി. പ്രസിഡന്റായി ഡിഎസ്‌യുവിന്റെ ഉന്മേഷ് അംബേദ്‌കർ ജയിച്ചു. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻറഡി സ്‌കൂളിൽനിന്ന് പ്ലസ്‌ടു പൂർത്തിയാക്കിയ നിഹാദ്, ബിരുദ പഠനവും ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലായിരുന്നു. നാലുവർഷം കാമ്പസിൽ പൂർത്തിയാക്കിയ നിഹാദിന്റെ എസ്‌എഫ്‌ഐ പ്രവർത്തനം വിദ്യാർഥികളിൽ വലിയ മതിപ്പുണ്ടാക്കി. കാമ്പസിൽ എഴുന്നൂറോളം വിദ്യാർഥികൾ കേരളത്തിൽനിന്നാണ്. ഇതും നിഹാദിന് തുണയായി. ഐസയുമായി ചേർന്നാണ് ഇത്തവണ എൻഎസ്‌യുഐ മത്സരിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ ഫ്രട്ടേണിറ്റിയും മത്സര രംഗത്തുണ്ടായി. Read on deshabhimani.com