ബേഡകത്ത് 2.23 കോടിയുടെ പിന്നാക്ക കോർപറേഷൻ വായ്പ
ബേഡകം സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, ബേഡഡുക്ക പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണംചെയ്തു. 49 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി 2.23 കോടി രൂപയാണ് നൽകിയത്. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അധ്യക്ഷയായി. ഡയറക്ടർ വി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ മാനേജർ എൺ എം മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോജക്ട് അസിസ്റ്റന്റ് കെ കെ ഇർഷാദ് വായ്പാ പദ്ധതികളെപറ്റി ക്ലാസെടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ മാധവൻ എന്നിവർ അയൽക്കൂട്ടങ്ങൾക്കുള്ള വായ്പ വിതരണംചെയ്തു. സ്ഥിരം സമിതി ചെയർമാന്മാരായ ടി വരദരാജ്, പി വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ, ആസൂത്രണ സമിതിയംഗം എം അനന്തൻ എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ എം ഗുലാബി സ്വാഗതവും മെമ്പർ സെക്രട്ടറി എം ഗംഗാധരൻ നന്ദിയും പറഞ്ഞു. Read on deshabhimani.com