കണ്ണീരിൽ കർഷകർ

കാട്ടുപന്നികൾ നശിപ്പിച്ച കക്കാട്ട് കിഴക്കേമൂലയിലെ കെ രാജുവിന്റെ വാഴത്തോട്ടം


മടിക്കൈ കാട്ടുപന്നികളെക്കൊണ്ട്‌ പൊറുതിമുട്ടി മടിക്കൈ പഞ്ചായത്തിലെ കർഷകർ.  പള്ളത്തുവയൽ, ഒളയത്ത്, പുളിക്കാൽ, എരിക്കുളം പ്രദേശങ്ങളിൽ രാത്രിയിൽ കൂട്ടമായി ഇറങ്ങുന്ന  പന്നികൾ  കാർഷികവിളകൾ ഒന്നാകെ  നശിപ്പിക്കുന്നു. പന്നി ശല്യം കാരണം  കാർഷിക വിളകൾ നശിച്ച കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. കിഴക്കേ മൂല രാജുവിന്റെ  മൂന്ന് മാസം പ്രായമായ അറുപതോളം നേന്ത്രവാഴകൾ  പന്നികൾ തിന്ന് നശിപ്പിച്ചു.  നിരവധി കർഷകരുടെ  നേന്ത്ര വാഴകൾ, പച്ചക്കറി കൃഷി മുതലായവ പന്നി, കുരങ്ങ്, മയിൽ,  തത്തകൾ മുതലായവ തിന്ന് നശിപ്പിക്കുകയാണ്.   കർഷകരെ സഹായിക്കും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പച്ചക്കറി, നേന്ത്രവാഴ, കപ്പ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വനപാലകരുമായി  ചർച്ച നടത്തിയിട്ടുണ്ട്. ആവശ്യമായ നടപടി സ്വികരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം കണക്കാക്കി കർഷകർക്ക്‌ പരമാവധി സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.  എസ് പ്രീത, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ കർഷകർ പ്രയാസത്തിൽ വന്യമൃഗശല്യം  പ്രദേശത്ത്‌ രൂക്ഷമാണ്. മുമ്പ്‌ കുരങ്ങ് ശല്യമായിരുന്നു. പഞ്ചായത്ത് മുൻകൈയെടുത്ത് കൂടുവച്ച്  17 ഓളം കുരങ്ങുകളെ പിടിച്ച് കാട്ടിലേക്ക് വിട്ടിരുന്നു. ഇപ്പോൾ കാട്ടുപന്നി ശല്യമാണ് കർഷകർക്ക് ദുരിതമായത്.  150 ഓളം നേന്ത്രവാഴകളാണ് ഒരാഴ്ചയ്ക്കുള്ളിൽ നശിപ്പിച്ചത്‌. വായ്‌പയെടുത്തും കടം വാങ്ങിയും കൃഷി നടത്തുന്നവർക്ക് വലിയ പ്രയാസമാണ്.   എം രജിത, പഞ്ചായത്തംഗം കടക്കെണിയിലാകും പാട്ടത്തിനെടുത്ത 50 സെന്റ്‌ സ്ഥലത്താണ് നേന്ത്രവാഴ കൃഷി നടത്തിയത്. 350 വാഴ നട്ടു. അറുപതിലധികം വാഴയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കുത്തി നശിപ്പിച്ചത്‌. ഒരു വാഴയ്ക്ക്  200 രൂപയിലധികം ചെലവ് വന്നിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ കുളത്തിലെ മോട്ടോറിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. ഒരു വർഷത്തെ അധ്യാനത്തിന് ചെറിയ ലാഭം ലഭിക്കും. എന്നാൽ  കൃഷി നാശം വന്നാൽ കടത്തിലാവും.   കെ രാജു, വാഴ കർഷകൻ, കക്കാട്ട് കിഴക്കേമൂല     Read on deshabhimani.com

Related News