ചവിട്ടി വിട്ടോ!
ഉദിനൂർ സൈക്കിളിന്റെ മണി ശബ്ദമില്ലാത്തൊരു പകൽ ഉദിനൂരിനില്ല. 98 ശതമാനം കുട്ടികളും സൈക്കിളിൽ എത്തുന്ന ഉദിനൂർ ഗവ. ഹയർ സെക്കൻഡറിയിൽ കലോത്സവ ദിനങ്ങളിലും വഴികളിലെല്ലാം മുഴങ്ങുന്നുണ്ട് സൈക്കിളിന്റെ മണിയൊച്ച. എങ്ങും നിറഞ്ഞു നിൽക്കുന്ന സൈക്കിളുകൾ വിരുന്നുകാർക്ക് കൗതുകം പകരുന്നു. സൈക്കിൾ പെരുമ കേട്ട ഉദിനൂർ സ്‌കൂളിലെത്തിയ ഋതുപർണക്കൊരു മോഹം. ഉദിനൂരിന്റ റോഡിലൂടെ ഒന്ന് സൈക്കിളോടിക്കണം. സ്‌കൂളിലെ വിദ്യാർഥികളെ കണ്ട് കാര്യം പറഞ്ഞപ്പോൾ സവാരി നടത്താൻ ഉഗ്രനൊരു സൈക്കിളും എത്തിച്ച് നൽകി. ഉദിനൂരിന്റെ റോഡിലൂടെ ഋതുപർണ സൈക്കിളോടിച്ച് കലാപൂര നഗരിയും ചുറ്റി. അടുത്ത ബെല്ലിൽ നാടകം ജീവവായു പോലെ കൊണ്ടു നടക്കുന്ന ഉദിനൂരിൽ ശനിയാഴ്‌ച നാടകദിനം. പെരുമയൊട്ടും ചോരാതെ കിനാത്തിലിൽ മനോഹരമായി മികച്ച സൗകര്യത്തോടെ ഒരു ഒരുക്കിയ നാടക പന്തൽ നാടകത്തിനെത്തിയവരുടെ മനം കവർന്നു. നിരവധി നാടകങ്ങൾക്ക് ജന്മം നൽകിയതും നിരവധി നാടകക്കാകാരും സംവിധായകരും ഉദയം കൊണ്ട നാടുമാണ് ഉദിനൂർ. ഇന്നും നാടകത്തെ നെഞ്ചൊട് ചേർത്ത് മുന്നോട്ട് നടക്കുന്ന നാട്. നാളെ ലോങ്ങ് ബെൽ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഉദിനൂരിൽ ശനിയാഴ്‌ച ലോങ്ങ് ബെൽ മുഴങ്ങും. ഏഴ് സബ്‌ജില്ലലകളിൽ നിന്നായി എത്തിയ ആറായിരം പ്രതിഭകളുടെ ആവേശകരമായ കലാപ്രകടനത്തിനാണ് ഉദിനൂർ ഗ്രാമം സാക്ഷ്യം വഹിച്ചത്. ജില്ലാ സ്കൂൾ കലോത്സവത്തിന് ഉദിനൂരിൽ വർണാഭമായ ഔദ്യോഗിക തുടക്കം. കലോത്സവത്തെ വരവേറ്റ് ഉദിനൂർ ചരിത്രത്തെ ആസ്‌പദമാക്കി ഒരുക്കിയ സ്വാഗത ഗാനത്തോടെയാണ് ഉദ്‌ഘാടന വേദി ഉണർന്നത്. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും സംവിധായകനുമായ കെ മധുപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. ജില്ലാ പൊലീസ് മേധാവി ഡോ. ഡി ശിൽപ മുഖ്യാതിഥിയായി. ഉപഹാര വിതരണം, കലോത്സവ സ്‌മരണിക പ്രകാശനം എന്നിവയും നടന്നു. ചെയർമാൻ എം രാജഗോപാലൻ എംഎൽഎ, എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം മനു, എസ് എൻ സരിത, ഗീതാകൃഷ്‌ണൻ, സി ജെ സജിത്ത്, കെ ശകുന്തള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം സുമേഷ്, കെ അനിൽകുമാർ, പി വി അനിൽകുമാർ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം, ടി വിജയലക്ഷ്‌മി, ഡിഇഒ വി ദിനേശ, സ്കൂൾ പ്രിൻസിപ്പൽ പി വി ലീന, പ്രധാനാധ്യാപിക കെ സുബൈദ, പിടിഎ പ്രസിഡന്റ് വി വി സുരേശൻ, വി വി ശ്രീജ, പി നരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി വി മധുസുദനൻ സ്വാഗതവും കണ്ണൂർ ആർഡിഡി രാജേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com