ആർടി ഓഫീസുകളിലേക്ക് മോട്ടോർ തൊഴിലാളി മാർച്ച്
കാഞ്ഞങ്ങാട് വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ കാഞ്ഞങ്ങാട്, കാസർകോട് ആർടി ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. ഫിറ്റ്നസ് ദിനങ്ങൾ കുറച്ച നടപടി പിൻവലിക്കുക, എല്ലാ പ്രവത്തിദിനത്തിലും ഫിറ്റനസ് എടുക്കുന്നതിന് നടപടി സ്വീകരിക്കുക, ലൈസൻസ് പെർമിറ്റ് പുതുക്കൽ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, ആർടി ഓഫീസിൽ നിന്ന് വാഹന ഉടമകൾക്കും തൊഴിലാളികൾക്കും കിട്ടേണ്ട സേവനത്തിന്റെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിരുന്നു സമരം. കാഞ്ഞങ്ങാട്ട് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഖിലേന്ത്യാ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനംചെയ്‌തു. സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ, ടി വി വിനോദ്, -കെ ടി ലോഹിതാക്ഷൻ, ഒ വി രവീന്ദ്രൻ, യു കെ പവിത്രൻ എന്നിവർ സംസാരിച്ചു. കെ ഉണ്ണി നായർ സ്വാഗതം പറഞ്ഞു. കാസർകോട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി എ ആർ ധന്യവാദ് ഉദ്ഘാടനംചെയ്തു. കെ മാധവൻ അധ്യക്ഷനായി. പി കുഞ്ഞിരാമൻ, ജനാർദ്ദനൻ മുന്നാട്, എ ഷാഫി, എ എം വിജയൻ, എൻ രാമൻ, പ്രശാന്ത് പയറ്റിയാൽ എന്നിവർ സംസാരിച്ചു. വി അനീന്ദ്രൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com