വയനാടിന് സാന്ത്വനമേകാൻ ഡിവൈഎഫ്‌ഐ

വയനാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള അവശ്യ സാധനങ്ങൾ നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ്‌ കെ പി രവീന്ദ്രനും സെക്രട്ടറി പി വി ഷീജയും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന് കൈമാറുന്നു


 കാസർകോട്‌ -വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനായി ഡിവൈഎഫ്ഐ ജില്ലയിലെ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കലക്ഷൻ സെന്റർ ആരംഭിച്ചു.   നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം ബാങ്ക് പ്രസിഡന്റ്‌ കെ പി രവീന്ദ്രനും സെക്രട്ടറി പി വി ഷീജയും അവശ്യസാധനങ്ങൾ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന് കൈമാറി. ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ്, എം വി ദീപേഷ്, കെ സനുമോഹൻ, അമൃത സുരേഷ് എന്നിവർ സംസാരിച്ചു. സബിൻ സത്യൻ അധ്യക്ഷനായി.  കെ വി രഞ്ജിത്ത് സ്വാഗതം പറഞ്ഞു.  ചീമേനി സഹകരണ ബാങ്കിൽ നിന്നും ബാങ്ക് സെക്രട്ടറി എൻ നികേഷ് കുമാർ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി റിജിൻ കൃഷ്ണയ്ക്ക് കൈമാറി.  കെ വി അനീഷ് കുമാർ, കെ ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.  ചിറ്റാരിക്കാൽ ടൗണിൽ ആവശ്യ സാധനങ്ങൾ ശേഖരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എം എൻ പ്രസാദ്, കെ കെ ദിപിൻ, കെ ഹരികൃഷ്ണൻ, ടി ജെ സാബു എന്നിവർ നേതൃത്വം നൽകി. കാലിക്കടവ് ടൗണിൽ  ബ്ലോക്ക്‌ സെക്രട്ടറി എം വി സുജിത്ത്, കെ വി രാകേഷ്, കെ വി ജിഷ്ണു എന്നിവർ നേതൃത്വം നൽകി. പെരിയാട്ടടുക്കം ടൗണിൽ  ജില്ലാ കമ്മിറ്റി അംഗം കെ മഹേഷ്‌,  കെ വിനോദ്, രഞ്ജിത്ത് പനയാൽ എന്നിവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് ടൗണിൽ  ബ്ലോക്ക്‌ സെക്രട്ടറി വി ഗിനീഷ്,  വിപിൻ ബല്ലത്ത്, എ ആർ ആര്യ,  കെ പി സഞ്ജയ്‌  എന്നിവർ നേതൃത്വം നൽകി. കുമ്പള ടൗണിൽ ബ്ലോക്ക്‌ സെക്രട്ടറി നാസറുദീൻ മലങ്കര,  അബ്ദുൽ ഹക്കീം, അഡ്വ. രഞ്ജിത എന്നിവർ നേതൃത്വം നൽകി.  ഗാഡിഗുഡ്ഡയിൽ  സി രാജേഷ് നേതൃത്വം നൽകി. കാസർകോട്‌ ടൗണിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്, ബ്ലോക്ക്‌ സെക്രട്ടറി സുഭാഷ് പാടി,  മിഥുൻ ചെന്നിക്കര,  പ്രവീൺ പാടി എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News