ഗവർണർക്ക്‌ എതിരായ പ്രമേയം പരിഗണിക്കില്ല



സ്വന്തംലേഖകൻ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ തിരിച്ചുവിളിക്കാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെടണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം നിയമസഭാ കാര്യോപദേശകസമിതി പരിഗണിച്ചില്ല. സമിതിയുടെ റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച സഭയിൽ വയ്‌ക്കും. പ്രതിപക്ഷത്തിന്റെ വിയോജിപ്പും റിപ്പോർട്ടിലുണ്ടാകും.ഭരണഘടനാവിരുദ്ധമായതിനാലാണ്‌ പ്രമേയനോട്ടീസിന്‌ അംഗീകാരം നൽകാത്തത്‌. ഗവർണറെ തിരിച്ചു വിളിക്കാൻ ഭരണഘടനയിലോ നിയമസഭയുടെ നടപടിക്രമങ്ങളിലോ ഒന്നും പറയുന്നില്ല. അതിനാൽ നോട്ടീസിന്‌ നിലനിൽപ്പുണ്ടാകില്ല. പ്രമേയത്തിന്‌ അനുമതിതേടി കഴിഞ്ഞ ആഴ്‌ചയാണ്‌ രമേശ്‌ ചെന്നിത്തല സ്‌പീക്കർക്ക്‌ കത്ത്‌ നൽകിയത്‌. ഈ നോട്ടീസ്‌ ബുധനാഴ്‌ച അംഗങ്ങൾക്ക്‌ വിതരണം ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായവും സ്‌പീക്കർ തേടി. തുടർന്ന്‌ ഇക്കാര്യം വെള്ളിയാഴ്‌ത്തെ കാര്യോപദേശകസമിതിയിൽ വച്ചു. തിങ്കളാഴ്‌ച റിപ്പോർട്ട്‌ സഭയിൽവച്ചാൽ ആവശ്യമെങ്കിൽ പ്രതിപക്ഷത്തിന്‌ വോട്ടെടുപ്പ്‌ ആവശ്യപ്പെടാം. Read on deshabhimani.com

Related News