യാക്കോബായസഭാ വിശ്വാസികൾക്ക് ആത്മവീര്യം പകർന്നു : വെള്ളാപ്പള്ളി നടേശൻ
അതിരൂക്ഷമായ വെല്ലുവിളിയും പ്രതിസന്ധിയും നേരിടുന്ന യാക്കോബായസഭാ വിശ്വാസികൾക്ക് ആത്മവീര്യം പകർന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ് തോമസ് പ്രഥമൻ ബാവാ. അദ്ദേഹത്തിന്റെ നേതൃപാടവവും ഇച്ഛാശക്തിയും തന്റേടവുമാണ് സഭയ്‌ക്ക് ഊർജമായത്. സഭയെ തളരാതെയും പിളരാതെയും അദ്ദേഹം കാത്തുസൂക്ഷിച്ചു. പ്രായത്തിന്റെ അവശതയിലും ആരോഗ്യാവസ്ഥ വകവയ്‌ക്കാതെ സത്യത്തിനും നീതിക്കുമായി വീറുറ്റ പോരാളിയായി. അതുകൊണ്ടാണ് അദ്ദേഹം സമുദായത്തിന്റെ ആരാധനാപാത്രമായത്. സഭയെ കുടുംബമായാണ് അദ്ദേഹം കണക്കാക്കിയത്. പ്രതിസന്ധികൾ സൃഷ്ടിച്ച ദുഃഖത്തിൽ ഞാനും പങ്കാളിയായി. കുടുംബാംഗങ്ങളെപ്പോലെയാണ് ഞങ്ങൾ തമ്മിലെ ബന്ധം. എന്റെ 50–-ാം വിവാഹവാർഷികം അദ്ദേഹം മുൻകൈയെടുത്താണ് ആഘോഷിച്ചത്. ആത്മീയ–-സാമൂഹ്യ മണ്ഡലങ്ങളിൽ മാതൃകാ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. Read on deshabhimani.com