അതിക്രമം പഴയകാലത്തുമുണ്ട് : ശാരദ
കൊച്ചി ചലച്ചിത്രമേഖലയിലെ അതിക്രമങ്ങൾ പുതിയതല്ലെന്ന് ജസ്‌റ്റിസ് ഹേമ കമ്മിറ്റി അംഗവും നടിയുമായ ശാരദ. സ്‌ത്രീ–-പുരുഷ ഭേദമന്യെ ഇത്തരം സംഭവങ്ങൾ പഴയകാലത്തും ഉണ്ടായിട്ടുണ്ട്. നാണവും പേടിയും കാരണം അന്നൊന്നും ആരും പുറത്തുപറഞ്ഞിരുന്നില്ല. ഇന്ന് നല്ല വിദ്യാഭ്യാസമുള്ള തലമുറയ്‌ക്ക് ദുരനുഭവങ്ങൾ പുറത്തുപറയാൻ ധൈര്യമുണ്ടായെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. Read on deshabhimani.com