വല്ലാർപാടം മഹാജൂബിലി തിരുനാൾ സമാപിച്ചു



കൊച്ചി വല്ലാർപാടം ബസിലിക്കയിൽ മാതാവിന്റെ തിരുച്ചിത്ര പ്രതിഷ്ഠയുടെയും 500 വർഷങ്ങൾ പൂർത്തിയാകുന്ന മഹാജൂബിലി ആഘോഷങ്ങളുടെയും സമാപനത്തോടനുബന്ധിച്ച ജൂബിലി തിരുനാൾ സമാപിച്ചു. രാവിലെ 9.30ന് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ജോസഫ്‌ കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചു. ഫാ. കെവിൻ റോച്ച സംസാരിച്ചു.  പ്രദക്ഷിണവും ഉണ്ടായി. ബുധൻ രാവിലെ ആറിനുള്ള ദിവ്യബലിയെ തുടർന്ന് 13 മണിക്കൂർ ആരാധന ഉണ്ടാകും. Read on deshabhimani.com

Related News