കണ്ണീർ തോരാതെ ബേബിയും കുടുംബവും
കോതമംഗലം ബാവായുടെ വേർപാടിൽ സങ്കടക്കടലായി ബേബിയുടെ കുടുംബം. മൂന്നുപതിറ്റാണ്ടോളം തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഡ്രൈവറായിരുന്ന നാടുകാണി തേക്കാനത്ത് ബേബി മത്തായിക്ക് പറയാനുള്ളത് ദുരിതകാലത്ത് ബാവായുടെ സഹായത്തിന്റെ നേർസാക്ഷ്യം. മെത്രാപോലീത്തയായിരുന്നപ്പോൾ 1985ലാണ് ബേബി സാരഥിയായി എത്തുന്നത്. 2002ൽ കാതോലിക്കാ ബാവാ ആയപ്പോഴും തുടർന്നു. അസുഖമായതോടെ ജോലിയിൽനിന്നു പിരിഞ്ഞു. യാത്രയ്ക്കിടയിലുംമറ്റും മോനേ എന്നാണ് ബേബിയെ ബാവാ വിളിച്ചിരുന്നത്. തനിക്ക് സ്ഥലം വാങ്ങി വീടുവയ്ക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമെല്ലാം ബാവാ സഹായിച്ചിരുന്നതായി ബേബി പറഞ്ഞു. ജോലിയിൽനിന്ന് പിരിഞ്ഞിട്ടും ഇടയ്ക്ക് കാണുമ്പോഴും സഹായം നൽകി. അവസാനമായി കണ്ടപ്പോഴും കുടുംബത്തിന്റെ വിവരങ്ങൾ അന്വേഷിച്ചു. പാവങ്ങളോട് ബാവായ്ക്ക് എപ്പോഴും കരുതലുണ്ടായിരുന്നെന്ന് ബേബി പറഞ്ഞു. ബാവായുടെ മൃതദേഹം വെള്ളിയാഴ്ച ചെറിയപള്ളിയിൽ എത്തിച്ചപ്പോൾമുതൽ നിറകണ്ണുകളുമായി ബേബി പരിസരത്തുണ്ടായിരുന്നു. Read on deshabhimani.com