കേരള പൊലീസ്‌ അസോ. 
സംസ്ഥാന സമ്മേളനം സമാപിച്ചു

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക്‌ എത്തുന്നു


കോട്ടയം കേരള പൊലീസ്‌ അസോസിയേഷൻ 37–-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ജോബി ജോർജ്‌ നഗറിൽ(കോട്ടയം ഈരയിൽ കടവ്‌ ആൻസ്‌  കൺവൻഷൻ സെന്റർ) പ്രതിനിധി സമ്മേളനത്തിന്‌ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ ആർ ഷിനോദാസ്‌ പതാക ഉയർത്തി. തുടർന്ന്‌ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്തു. സംസ്ഥാന നിർവാഹക സമിതിയംഗം പി എൻ ഇന്ദു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോസ്‌ കെ മാണി എംപി, സംസ്ഥാന പൊലീസ്‌ മേധാവി ഷേഖ്‌ ദർവേഷ്‌ സാഹെബ്‌, എഡിജിപി എം ആർ അജിത്‌ കുമാർ, എറണാകുളം റേഞ്ച്‌ ഡിഐജി പുട്ട വിമലാദിത്യ, കേരള പൊലീസ്‌ സീനിയർ ഓഫീസേഴ്‌സ്‌ അസോ. ജനറൽ സെക്രട്ടറി വി സുഗതൻ, കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോ. സി ആർ ബിജു എന്നിവർ സംസാരിച്ചു. കേരള പൊലീസ്‌ അസോ. ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ ജി പി അഭിജിത്‌ വരവ്‌ ചെലവ്‌ കണക്കും ഓഡിറ്റ്‌ കമ്മിറ്റിയംഗം ഇ പി ശശി ഓഡിറ്റ്‌ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ സ്വാഗതവും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സഞ്ജു വി കൃഷ്‌ണൻ നന്ദിയും പറഞ്ഞു. പൊതുസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. കെപിഎ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ ആർ ഷിനോദാസ്‌ അധ്യക്ഷനായി. ജില്ലാ പൊലീസ്‌ മേധാവി എ ഷാഹുൽ ഹമീദ്‌, കെപിഎസ്‌ഒഎ സംസ്ഥാന പ്രസിഡന്റ്‌ ഇ എസ്‌ ബിജുമോൻ, കെപിഒഎ സംസ്ഥാന പ്രസിഡന്റ്‌ ആർ പ്രശാന്ത്‌, കെപിഎ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം എം അജിത്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News