വി ഡി സതീശന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാർച്ച്
പറവൂർ എഐസിസി അംഗം സിമി റോസ്ബെൽ ജോണിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി ഡി സതീശന്റെ പറവൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് പ്രതിഷേധമുയർത്തി. എറണാകുളം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഗൗരവമായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വി ഡി സതീശനെതിരെ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനം രാജിവച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു. പറവൂർ ബ്ലോക്ക് സെക്രട്ടറി എം രാഹുൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ്, ബ്ലോക്ക് പ്രസിഡന്റ് അഖിൽ ബാവച്ചൻ, ട്രഷറർ പി ആർ സജേഷ് കുമാർ, എൻ ശ്രേഷ, മേഘ്ന മുരളി എന്നിവർ സംസാരിച്ചു. Read on deshabhimani.com