തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ സഭാ ബഹുമതി

പരുമല പെരുന്നാളിനോടനുബന്ധിച്ച്‌ ചേര്‍ന്ന ബഹുമതി സമര്‍പ്പണ സമ്മേളനം മാര്‍ത്തോമ സഭാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപോലീത്ത 
ഉദ്ഘാടനം ചെയ്യുന്നു


തിരുവല്ല പരുമല പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന ബഹുമതി സമർപ്പണ സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ സഭയുടെ "ദ ഓര്‍ഡര്‍ ഓഫ് ഗ്ലോറി ആന്‍ഡ് ഓണര്‍' ബഹുമതി സമ്മാനിച്ചു. സമ്മേളനം മാര്‍ത്തോമ സഭാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്‌തു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത അധ്യക്ഷനായി. 2021 ഒക്‌ടോബര്‍ 15ന് മലങ്കര സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ കാതോലിക്കാ ബാവാ, മതങ്ങൾ തമ്മിലുള്ള സൗഹൃദം വളര്‍ത്താനും സഭകള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനും നല്‍കിയ നേതൃത്വം പരിഗണിച്ചാണ് ബഹുമതി. വൈദികട്രസ്റ്റി ഡോ. തോമസ് വര്‍ഗീസ് അമയില്‍, അൽമായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. സ്റ്റെഫാന്‍ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News