കനത്തമഴ ; കിങ്ങിണിമറ്റത്ത് നെൽക്കൃഷി വെള്ളത്തിൽ
കോലഞ്ചേരി കനത്തമഴയിൽ നെൽക്കൃഷി വെള്ളത്തിനടിയിലായി. പുതൃക്ക പഞ്ചായത്തിലെ കിങ്ങിണിമറ്റം വാർഡിലെ പാടശേഖരങ്ങളിലെ ഏക്കറുകണക്കിന് നെൽക്കൃഷിയാണ് വെള്ളം കയറി നശിക്കുന്നത്. 20 ദിവസം മൂപ്പായ കൃഷി വെള്ളത്തിൽ മുങ്ങിയനിലയിലാണ്. മഴ മാറി വെള്ളകെട്ട് ഒഴിവായില്ലെങ്കിൽ കൃഷിക്കാർക്ക് വലിയ നഷ്ടം ഉണ്ടാകും. Read on deshabhimani.com