മുഖ്യമന്ത്രി വീട്ടിൽ നേരിട്ടു വന്നത് ആശ്വാസകരം: അർജുന്റെ സഹോദരി
കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ നേരിട്ടു വന്നത് ആശ്വാസകരമെന്ന് അർജുന്റെ സഹോദരി അഞ്ജു. ഷിരൂരിലെ രക്ഷാപ്രവർത്തനങ്ങൾക്കു വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. വയനാട്ടിലെ ദുരിതബാധിതരെ സർക്കാർ ചേർത്തു നിർത്തുന്നതു പോലെ അർജുന്റെ കുടുംബത്തേയും സംരക്ഷിക്കും. അർജുന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നേരിട്ടു കൈമാറിയെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 12മണിയോടെയാണ് അർജുന്റെ വീട്ടിലെത്തിയത്. കുടുബാംഗങ്ങളുമായി സംസാരിച്ചതിനുശേഷം മടങ്ങി. അതേസമയം അർജുനായുള്ള തിരച്ചിൽ അനശ്ചിതത്വത്തിലാണ്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപയ്ക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ദൗത്യം ഇന്ന് തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. മഴയുണ്ടെങ്കിലും തിരച്ചിലിന് താൻ തയ്യാറാണെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. 2 മണിവരെ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അനുമതി ഇല്ലാതെ ഇറങ്ങുവാനാകില്ല എന്നും മാൽപെയും സംഘവും അറിയിച്ചു. Read on deshabhimani.com