അഖിലേന്ത്യാ സഹകരണ 
വാരാഘോഷത്തിന് സമാപനം



തിരൂർ പതിനൊന്നാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് സമാപനമായി. സംസ്ഥാനതല സമാപന സമ്മേളനം  തിരൂർ ബിയാൻകോ കാസിൽ ഓഡിറ്റോറിയത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ അധ്യക്ഷനായി. മികച്ച സഹകരണ പരിശീലനകേന്ദ്രങ്ങൾക്കും കോളേജുകൾക്കുമുള്ള പുരസ്‌കാരം മന്ത്രി വിതരണംചെയ്‌തു. സംസ്ഥാനതല സ്‌കൂൾ–- കോളേജ്, പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനം സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത്ത് ബാബു നിർവഹിച്ചു. Read on deshabhimani.com

Related News