വയനാട് ദുരന്തം; 'പ്രതിധ്വനി' രണ്ടു വീടുകൾ നിർമ്മിച്ചു നൽകും
തിരുവനന്തപുരം > വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് 'പ്രതിധ്വനി' രണ്ടു വീടുകൾ നിർമ്മിച്ചു നൽകും. കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയാണ് പ്രതിധ്വനി. സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി ചേർന്നാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ദുരിമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാവാൻ നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ 334 പേർ മരിച്ചതായാണ് കണക്ക്. 597 കുടുംബങ്ങളിലെ 2328 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അഞ്ഞൂറിലധികം വീടുകളും നിരവധി ലയങ്ങളും ഉരുൾപൊട്ടലിൽ തകർന്നതായാണ് വിവരം. Read on deshabhimani.com