ബിജെപി വെപ്രാളത്തിൽ: എം വി ഗോവിന്ദൻ
ന്യൂഡൽഹി കുഴൽപ്പണ ഇടപാടുകൾ പുറത്തുവന്നതിന്റെ വെപ്രാളത്തിലാണ് ബിജെപിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി പ്രവർത്തകൻതന്നെയാണ് വിവരം പുറത്തുവിട്ടത്. നേതാക്കൾ പരസ്‌പരം പഴിചാരുകയാണ്. ഗൗരവമുള്ള വിഷയമാണിത്. കോടിക്കണക്കിന് രൂപ ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്തു. തുടരന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും. വാട്‌സാപ് ഗ്രൂപ്പ് വിവാദം സർക്കാർ പരിശോധിച്ച് വേണ്ടത് ചെയ്യട്ടെ–-എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com