തിരക്കൊഴിയാതെ 
സിന്ധുമോൾ



പിറവം നിശബ്ദപ്രചാരണത്തിന്റെ ദിവസം പതിവുപോലെ തിരക്കിലായിരുന്നു പിറവം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബ്. അവസാനവട്ടം വോട്ടർമാരെ നേരിൽക്കണ്ട്‌ വോട്ട് അഭ്യർഥിക്കുകയായിരുന്നു സിന്ധുമോൾ. തിങ്കളാഴ്ച രാവിലെ കൂത്താട്ടുകുളം, ഇലഞ്ഞി പ്രദേശങ്ങളിലെ പ്രധാനപ്പെട്ട വ്യക്തികളെയും കോളനികളും സന്ദർശിച്ചു. മണീട്, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളും സന്ദർശിച്ചു. മണ്ഡലത്തിന്റെ പൊതുപ്രശ്നങ്ങൾ പ്രചരണവേളയിൽ ഉന്നയിക്കാനായത്‌ നേട്ടമാകുമെന്ന് ഡോ. സിന്ധുമോൾ ജേക്കബ് പറഞ്ഞു. കടുത്തുരുത്തി മണ്ഡലത്തിലെ നമ്പർ 34 ബൂത്തായ ഉഴവൂർ സെന്റ് ജോവാനാൻ യുപി സ്കൂളിൽ സിന്ധുമോൾ ജേക്കബ് വോട്ട് രേഖപ്പെടുത്തും. പിറവം മണ്ഡലത്തിലെ നമ്പർ 139 ബൂത്തായ തിരുമാറാടി ഗവ. വിഎച്ച്എസ്എസിൽ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് വോട്ട് ചെയ്യും.   Read on deshabhimani.com

Related News