തിരുനാവായ–തവനൂർ പാലം : 
ഇ ശ്രീധരന്റെ ഹർജിയിൽ സ്റ്റേയില്ല



കൊച്ചി ഭാരതപ്പുഴയ്‌ക്കുകുറുകെയുള്ള നിർദിഷ്ട തിരുനാവായ-–തവനൂർ പാലത്തിന്റെ നിലവിലെ അലൈൻമെന്റിനെതിരെ ഇ ശ്രീധരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ നൽകിയില്ല. നിലവിലെ അലൈൻമെന്റ്‌ തിരുനാവായയിലെ ഹിന്ദു ആരാധനാകേന്ദ്രങ്ങളെയും പൈതൃകകേന്ദ്രങ്ങളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, ഹർജി 12ന്‌ പരിഗണിക്കാൻ മാറ്റി.  ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണോദ്ഘാടനം ഏഴിന് നടക്കാനിരിക്കെയാണ് സ്റ്റേ ആവശ്യപ്പെട്ട് ഹർജി നൽകിയത്. നിലവിലെ അലൈൻമെന്റുപ്രകാരം ക്ഷേത്രഭൂമി ആവശ്യമില്ലെന്നും കേളപ്പജി സ്മാരകത്തിന്‌ പ്രശ്‌നമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു. ഇ ശ്രീധരൻ 2022ൽ പാലത്തിനായി ഒരു അലെെൻമെന്റ്‌ സർക്കാരിന് സമർപ്പിച്ചിരുന്നു. ചെലവ് കുറഞ്ഞ ആ രൂപരേഖ  പരിഗണിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.   Read on deshabhimani.com

Related News