വെറ്ററിനറി സർവകലാശാല അക്കാദമിക് കൗൺസിൽ ; ഇടതുപക്ഷ സംഘടനകൾക്ക് സമ്പൂർണ വിജയം
തൃശൂർ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ അക്കാദമിക് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റിലും ഇടതുപക്ഷ സംഘടനകൾക്ക് വിജയം. വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് ഫാക്കൽറ്റിയിൽനിന്നുള്ള അധ്യാപക പ്രതിനിധിയായി ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി സ്ഥാനാർഥി ഡോ. ആർ എസ് അഭിലാഷ് വിജയിച്ചു. സർവകലാശാലയുടെ അക്കാദമിക് കൗൺസിലിലേക്ക് അധ്യാപക പ്രതിനിധിയായി ഡോ. ആർ രജീഷ്, ഗവേഷക വിദ്യാർഥികളുടെ പ്രതിനിധിയായി എസ്‌എഫ്‌ഐ സ്ഥാനാർഥി ഡോ.ആർ സി ശരത് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോ. ആർ എസ് അഭിലാഷ് മണ്ണുത്തി വെറ്ററിനറി കോളേജിൽ റീപ്രൊഡക്ഷൻ വിഭാഗത്തിലും,ഡോ. ആർ രജീഷ് തിരുവനന്തപുരം സിഡിഎസ്ടി കോളേജിൽ മൈക്രോബയോളജി വിഭാഗത്തിലും അധ്യാപകരാണ്. ഡോ. ആർ സി ശരത് പൂക്കോട് വെറ്ററിനറി കോളേജ് ആനിമൽ റീപ്രൊഡക്ഷൻ വിഭാഗം വിദ്യാർഥിയാണ്. Read on deshabhimani.com