വാട്ടർ അതോറിറ്റി ജീവനക്കാരുടെ സത്യഗ്രഹം 2 ദിനം പിന്നിട്ടു
കൊച്ചി ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നടത്തുന്ന സത്യഗ്രഹം രണ്ടുദിവസം പിന്നിട്ടു. കേന്ദ്ര കാര്യാലയത്തിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് സത്യഗ്രഹം നടക്കുന്നത്. വാട്ടർ അതോറിറ്റി മധ്യമേഖലാ ഓഫീസിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എസ് സന്തോഷ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി എം സാംസൺ, എ പി സുധീരദൻ, കെ എം സഗീർ, ജിന്റോ ജോർജ്, കെ എസ് ഷീബ, കെ കെ ജിജു, എ അരുൺകുമാർ എന്നിവർ സംസാരിച്ചു. സമരം വെള്ളിയാഴ്ച സമാപിക്കും. Read on deshabhimani.com