തിരച്ചിൽ വ്യാഴാഴ്ചയോടെ പൂർണമാകും;പുനരധിവാസം ഉടൻ- മന്ത്രി കെ രാജൻ



ചൂരൽമല > ഉരുൾപ്പൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ചയോടെ പൂർണമാകുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. ലോക്കൽ ഡാറ്റ കളക്ഷൻ ഫോർ സെർച്ച് ആക്ടിവിറ്റിയും ഫോഴ്സിൽ നേരത്തെ പരിശോധന നടത്തിയ അം​ഗങ്ങളും പ്രാദേശിക ജനപ്രതിനിധികളും ചേർന്ന് സമ​ഗ്രമായ അന്വേഷണത്തിലാണ്. ഇന്ന് നടന്ന തിരച്ചിലിൽ ഒരു മൃതദേഹവും ശരീരഭാ​ഗങ്ങളും ലഭിച്ചു. നിലവിൽ 16 ദുരിതാശ്വാസ ക്യാമ്പുകളിലായി 2199 പേരോളം താമസിക്കുന്നു. ക്യാമ്പിൽ എല്ലാവർക്കും ദിവസവും കൗൺസിലിം​ഗ് നടക്കുന്നുണ്ട്. ആരോ​ഗ്യ മന്ത്രി മികച്ച മാനസീകാരോ​ഗ്യ വിദ​ഗ്ധരെ എത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്.   ഏറെ ആശങ്കകളോടെയാണ് ക്യാമ്പിലുള്ളവർ മുന്നോട്ട് പോകുന്നത് അതിനാൽ തന്നെ ഈ ഘട്ടത്തിൽ സ്വകാര്യ പണപിരിവ് നടത്തരുത്. ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്കെല്ലാം സമ​ഗ്രമായ പുനരധിവാസം സാധ്യമാക്കും. നഷ്ടമായ രേഖകളെല്ലാം പ്രയാസമില്ലാതെ ലഭ്യമാക്കും. എല്ലാ രേഖകളും കാലതാമസമില്ലാതെ ഒരു കേന്ദ്രത്തിൽ എത്തിക്കും. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പിഡബ്ല്യു ജീവനക്കാരുടെ യോ​ഗത്തിൽ സമയബന്ധിതമായി പുനർനിർമാണം പൂർത്തീകരിക്കുമെന്ന ധാരണയായി.   കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനും ബുദ്ധിമുട്ടുകൾ കേൾക്കുന്നതിനും നാലു മന്ത്രിമാരും വയനാട് ജില്ലാകളക്ടറും സ്പെഷ്യൽ ഓഫീസർമാരും 16 ക്യാമ്പുകളിലും നേരിട്ടെത്തിയെന്നും കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. Read on deshabhimani.com

Related News