കാർഷികോൽപ്പന്നങ്ങൾ സ്കൂളിന് കൈമാറി



കാലടി കർഷകസംഘം കർഷകഭേരി പദ്ധതിയുടെ ഭാഗമായി കാഞ്ഞൂർ തിരുനാരായണപുരത്ത് നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് കർഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി പി അശോകൻ ഉദ്ഘാടനം ചെയ്തു. വിളവെടുത്ത പച്ചക്കറി പാറപ്പുറം എംകെഎം എൽപി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകി. പാവയ്ക്ക, പടവലങ്ങ, വെള്ളരിക്ക, പയർ തുടങ്ങിയവയാണ് നൽകിയത്. പി കെ സുബ്രഹ്മണ്യന്റെ മേൽനോട്ടത്തിലായിരുന്നു കൃഷി. കർഷകസംഘം കാഞ്ഞൂർ വില്ലേജ് സെക്രട്ടറി പി ബി അലി, സ്കൂൾ പ്രധാനാധ്യാപിക എ എസ് സുമകുമാരി, കർഷകസംഘം ഏരിയ കമ്മിറ്റി അംഗം എം ജി ഗോപിനാഥ്, സജിത ലാൽ, എൻ കെ നാരായണൻ, തനുജ മാഹിൻകുട്ടി, അൽഫോൻസ സെബാസ്റ്റ്യൻ, എ വി ഷീജ, എസ് സീത, ശ്രീനന്ദ് ശ്രീജിത് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News