മമ്മൂട്ടിയുടെ ജന്മദിനം ; 30,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരാധകർ
അങ്കമാലി നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 30,000 പേരുടെ രക്തദാനമെന്ന ലക്ഷ്യവുമായി ആരാധകർ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ മൂന്നിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ നടത്തുന്നത്. 17 രാജ്യങ്ങളിൽ ഒരുമാസം നീളുന്ന ക്യാമ്പയിനിലൂടെ ലക്ഷ്യം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. ജന്മദിനമായ ഏഴിന് 12,000 പേർ രക്തം ദാനംചെയ്തതായി അസോസിയേഷൻ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു. ആഗസ്ത് 20ന് ഓസ്‌ട്രേലിയയിൽ ആദ്യ രക്തദാനം നടന്നു. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആദ്യ ദാതാവായി. അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലും പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. നടൻ ശബരീഷ്, റോജി എം ജോൺ എംഎൽഎ, ലിറ്റിൽഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ഫാ. വർഗീസ് പാലാട്ടി, ബെന്നി ബെഹനാൻ എംപി, ജോസ് തെറ്റയിൽ, ബിജു പൂപ്പത്ത് തുടങ്ങിയവർ രക്തദാതാക്കൾക്ക് പിന്തുണയുമായി എത്തി. Read on deshabhimani.com