ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം
പയ്യന്നൂർ ഖാദി മേഖലയോടുള്ള അവഗണന കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും റിബേറ്റ് പുനഃസ്ഥാപിക്കണമെന്നും ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഖാദി ഗ്രാമവ്യവസായ സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനംചെയ്‌തു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി. ഖാദിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി കൃഷ്‌ണൻ, മുൻ ചെയർമാൻ കെ ധനഞ്ജയൻ, അംഗം എസ് ശിവരാമൻ, സെക്രട്ടറി ഡോ. കെ എ രതീഷ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി വിനോദ്കുമാർ സ്വാഗതവും സെക്രട്ടറി എം ടി സൈബി നന്ദിയുംപറഞ്ഞു. യാത്രയയപ്പ് സമ്മേളനം ഖാദി ബോർഡ് മുൻ വൈസ് ചെയർമാൻ എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എസ് മധു അധ്യക്ഷനായി. ഇ നാസർ, ഫ്രാൻസിസ് സേവ്യർ, എൽ നീല, പി പ്രകാശൻ, കെ ശോഭ എന്നിവർ സംസാരിച്ചു. പൊതുചർച്ചയ്‌ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി ബൈജു മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, സംഘാടകസമിതി ജനറൽ കൺവീനർ വി ഷിബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ കെ ബാലൻ (പ്രസിഡന്റ്), ടി വി വിനോദ്കുമാർ, എ വി സജു, ആർ എസ് മധു, ഇ നാസർ (വൈസ് പ്രസിഡന്റ്), ടി ബൈജു (ജനറൽ സെക്രട്ടറി), പി പ്രകാശൻ, എം ടി സൈബി, കെ ബിജുമോൻ, ഫ്രാൻസിസ് സേവ്യർ (സെക്രട്ടറി), വി ഷിബു (ട്രഷറർ). Read on deshabhimani.com