അനധികൃതമായി നികത്തിയ 
നിലം പൂർവസ്ഥിതിയിലാക്കും



കൊച്ചി അനധികൃതമായി നികത്തുന്ന നിലങ്ങൾ പൂർവസ്ഥിതിയിലാക്കാൻ റവന്യുമന്ത്രി കെ രാജൻ നിർദേശം നൽകി. എറണാകുളത്ത് നടന്ന കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. തോട്ടംഭൂമി ഉൾപ്പെടെയുള്ളവ തരംമാറ്റുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം. വില്ലേജുതല ജനകീയസമിതിയുടെ പ്രവർത്തനം ഊർജിതമാക്കും. നൂറുദിന കർമ പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും പട്ടയമേള സംഘടിപ്പിക്കും. ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ തീർപ്പാക്കാൻ ഒക്ടോബർ 25 മുതൽ നവംബർ പത്തുവരെ അദാലത്ത് സംഘടിപ്പിക്കും. റവന്യുവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാനും പരിഹാരം കാണാനും തഹസിൽദാർമാരെ പങ്കെടുപ്പിച്ച്‌ സംസ്ഥാനത്ത് നാല് മേഖലാ യോഗങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. ലാൻഡ് റവന്യു കമീഷണർ ഡോ. എ കൗശിഗൻ, ജോയിന്റ്‌ കമീഷണർ എ ഗീത, റവന്യു അഡീഷണൽ സെക്രട്ടറി ഷീബ ജോർജ്, സർവേ ഡയറക്ടർ സീറാം സാംബശിവ റാവു തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News