സി ഫോം രജിസ്‌ട്രേഷന്‍ നടത്തിയില്ല: വിദേശികളെ പാർപ്പിച്ച റിസോര്‍ട്ട് ഉടമയ്ക്കെതിരെ കേസ്
വൈത്തിരി സിഫോം രജിസ്‌ട്രേഷൻ സമയബന്ധിതമായി നടത്താതെ വിദേശ പൗരന്മാരെ താമസിപ്പിച്ചതിന് റിസോർട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തു. കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറയിലെ സബീന മൻസിലിലെ പി സഹീറിനെതിരെയാണ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസെടുത്തത്. വൈത്തിരി, ചാരിറ്റിയിലെ സഫാരി ഹിൽസ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന റിസോർട്ടിലാണ് രജിസ്ട്രേഷൻ നടത്താതെ വിദേശികളെ താമസിപ്പിച്ചത്. വിദേശികളെ താമസിപ്പിക്കുന്നതിന് ഓൺലൈൻ വഴി സി ഫോമിൽ രജിസ്റ്റർ ചെയ്ത് പൊലീസിൽ വിവരം അറിയിക്കണമെന്നാണ് നിയമം. സൗദി, യമൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 14 പൗരന്മാരെയാണ് താമസിപ്പിച്ചത്. എസ്ഐമാരായ സി രാംകുമാർ, എം സൗജൽ, എസ്‌സിപിഒ അബ്ദുള്ള മുബാറക്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. Read on deshabhimani.com