തട്ടേക്കാട് പക്ഷിസങ്കേത പരിധി ; നാടിന് ആശ്വാസം; ജനവാസമേഖലയെ ഒഴിവാക്കും
കോതമംഗലം തട്ടേക്കാട് പക്ഷിസങ്കേത പരിധിയിൽനിന്ന് ജനവാസമേഖലകളെ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചത് നാടിന് ആശ്വാസമായി. തുടര്‍നടപടികള്‍ക്കായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘം സ്ഥലപരിശോധന നടത്തുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു. തുടർന്ന് വനംവകുപ്പിന്റെ അനുമതികൂടി ലഭ്യമാകേണ്ടതുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിൽ വിഷയം പ്രത്യേക അജൻഡകളിൽ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഉറപ്പുനൽകിയതായും എംഎൽഎ പറഞ്ഞു. Read on deshabhimani.com