അർബുദ ചികിത്സയിൽ നിർണായക പേറ്റന്റുമായി കുസാറ്റ് ഗവേഷകർ



കളമശേരി ക്യാൻസർ ഇമ്യൂണോതെറാപ്പി മേഖലയിലെ കണ്ടുപിടിത്തത്തിന് കുസാറ്റ് ഗവേഷകർക്ക് പേറ്റന്റ് ലഭിച്ചു. ബയോടെക്നോളജിവകുപ്പിലെ ഡിഎസ്ടി മുൻ ഇൻസ്പയർ ഫാക്കൽറ്റി ഡോ. അനുഷ അശോകൻ, സീനിയർ റിസർച്ച് ഫെലോ മീര മേനോൻ, മുൻ പ്രോജക്ട് ട്രെയിനി അഞ്ജന ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് നേട്ടം കൈവരിച്ചത്. ക്യാൻസർ വാക്സിനുകളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനായി അലുമിനിയം ഉൾപ്പെടുന്ന പോളിമർ നാനോ കണികകളെ അടിസ്ഥാനമാക്കി ഘടകം വികസിപ്പിച്ചെടുത്തതിനാണ് പേറ്റന്റ്. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ട്യൂമർ വളർച്ച കുറയുകയും രോഗപ്രതിരോധം മെച്ചപ്പെടുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ക്യാൻസർ വാക്സിനുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിലൂടെ കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി തുടങ്ങിയ പരമ്പരാഗത ചികിത്സകൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ബദലാകാൻ കണ്ടുപിടിത്തത്തിന് കഴിയുമെന്ന് ഗവേഷകർ പറഞ്ഞു. Read on deshabhimani.com

Related News