ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വേഗം കൈമാറും: മന്ത്രി സജി ചെറിയാൻ



തിരുവനന്തപുരം ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പൂർണമായി എത്രയും വേഗം പ്രത്യേകാന്വേഷകസംഘത്തിന്‌ കൈമാറുമെന്ന്‌ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ. സ്‌ത്രീസുരക്ഷയ്‌ക്കായി പ്രവർത്തിക്കുന്ന സർക്കാരാണിത്. ഹൈക്കോടതി സർക്കാരിനെ വിമർശിച്ചുവെന്നത് ചില മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. പൊതുസമൂഹത്തിന് മുന്നിൽ സർക്കാരിന്റെ കാഴ്‌ചപ്പാട് വ്യക്തമാണ്. സിനിമാമേഖലയുമായി ബന്ധപ്പെട്ട് ഇനിയും പരാതി നൽകാനുള്ളവർ അത് നൽകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കണമെങ്കിൽ കോടതി നിർദേശം ആവശ്യമായിരുന്നു.   ഹൈക്കോടതി പറഞ്ഞത് കൂടുതൽ പരിശോധന വേണമെന്നാണ്. ഹേമ കമ്മിറ്റി നിർദേശിച്ച പലതും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. കോടതി സ്വീകരിച്ചത് ഉചിതമായ നിലപാടാണ്‌. അതിനെ സർക്കാർ സ്വാഗതം ചെയ്യുന്നു. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗമുള്ളതുകൊണ്ട് മൊഴി പുറത്തുവിടരുതെന്ന്‌ ജസ്‌റ്റിസ്‌ ഹേമ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് എന്തും പറയാം–- മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News