വയനാട്ടിലെ വീട് നിര്‍മാണം ഡിസംബറില്‍ 
ടെന്‍ഡര്‍ പൂര്‍ത്തിയാക്കും : കെ രാജൻ



തിരുവനന്തപുരം വയനാട് ഉരുൾപൊട്ടലിൽ വീടുനഷ്ടമായവർക്ക് 1043 വീട് നിർമിക്കാൻ ടെൻഡർ നടപടികൾ ഡിസംബർ 31നകം പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വീ‌‌ട് നിർമാണത്തിന് സന്നദ്ധരായ സംഘടനകളുടെയും വ്യക്തികളുടെയും യോഗം നിയമസഭാ സമ്മേളനത്തിനുശേഷം ചേരും. പദ്ധതി നടത്തിപ്പ് പൊതുഏജൻസിയെ ഏൽപ്പിക്കുന്നത് ആലോചിക്കും. ഉരുൾപൊട്ടലിൽ കേരളത്തിന് ലഭിക്കേണ്ട സഹായത്തിൽ 18ന് തീരുമാനം അറിയിക്കാൻ ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. അതുവരെ സംസ്ഥാനം കാത്തിരിക്കും. ‌അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അതിനുശേഷം വീണ്ടും കേന്ദ്രത്തെ സമീപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്‌. ദുരന്തങ്ങൾ നേരത്തെ അറിയാൻ പുൽപ്പള്ളിയിൽ റഡാർ സ്റ്റേഷൻ സ്ഥാപിക്കാൻ കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. 120 കേന്ദ്രങ്ങളിൽ ‘കവചം’ സൈറൺ സംവിധാനം ഏർപ്പെടുത്തി. സിഎസ്എസ് ശാസ്ത്രജ്ഞൻ ജോൺ മത്തായി, മൊഹാലി ഐസർ, ജലസേചന എൻജിനീയർ സന്ദീപ്, വേൾഡ് വൈഡ് ആട്രിബ്യൂഷൻ സയന്റിസ്റ്റുകൾ എന്നിവർ ഉരുൾപൊട്ടലിനെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. ഉരുൾപൊട്ടലിൽ, ശാസ്ത്രീയ പരിശോധനകൾക്ക്ശേഷം 254 പേരു‌ടെ മരണം സ്ഥിരീകരിച്ചു. 47 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി അറിയിച്ചു. ഭൂമി തരംമാറ്റത്തിന് 
നിബന്ധനയോടെ അനുമതി കേരള നെൽവയൽ–- തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും റവന്യൂ രേഖകളിൽ നിലമായികിടക്കുന്നതുമായ ഭൂമി തരംമാറ്റുന്നതിന് റവന്യൂ ഡിവിഷനൽ ഓഫീസർക്ക് നിബന്ധനകളോടെ അനുമതി നൽകിയതായി മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ഇതിനായി നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. 50 സെന്റുവരെ വിസ്തൃതിയുള്ള ഭൂമി തരംമാറ്റാ ഫോം -ആറിലും 50 സെന്റിനുമുകളിൽ വിസ്തൃതിയുള്ള ഭൂമി തരംമാറ്റത്തിന് ഫോം ഏഴിലുമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ അനുവദിച്ചാൽ നിർണയിക്കപ്പെടാവുന്ന പ്രകാരമുള്ള നിരക്കിൽ ഫീസ് നൽകണം. ഇതോ‌‌ടൊപ്പം ഡാറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കാനുള്ള അപേക്ഷ ഫോം അഞ്ചി-ൽ നൽകണമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News