കുറ്റിപ്പുഴ കൃഷ്ണപിള്ള ജന്മശതോത്തര 
രജതജൂബിലി ആഘോഷം തുടങ്ങി



നെടുമ്പാശേരി പ്രഗല്‌ഭ വാഗ്മിയും യുക്തിചിന്തകനും പ്രഭാഷകനുമായ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ 124–--ാംജന്മദിനംമുതൽ 125–--ാംജന്മദിനംവരെ നടത്തുന്ന ജന്മ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ നിർവഹിച്ചു. പുരോഗമന കലാസാഹിത്യസംഘം കുന്നുകര യൂണിറ്റും കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയും സഹകരിച്ച് സംഘടിപ്പിച്ച ജൻമ ശതോത്തര രജതജൂബിലി ആഘോഷപരിപാടിയിൽ കലാസാഹിത്യസംഘം യൂണിറ്റ് പ്രസിഡന്റ് കെ കെ സുനിൽകുമാർ അധ്യക്ഷനായി. നോവലിസ്റ്റ് വിനോദ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ രമാദേവി, എ വി പ്രദീപ്, വി കെ പുഷ്പാംഗദൻ, കെ സി ജയകുമാർ, സി എ ഗീത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News