പ്ലാസ്റ്റിക്കിൽ 
പൂക്കളം തീർത്ത് ഹരിതകർമസേന



പെരുമ്പാവൂർ ജനങ്ങൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് ഓണപ്പൂക്കളമിട്ട് ഹരിതകർമസേന. രായമംഗലം പഞ്ചായത്തിന്റെ ഹരിതകർമസേനാംഗങ്ങൾ നടത്തിയ ഓണാഘോഷത്തിലാണ് പല വർണങ്ങളിലുള്ള പൂക്കൾ നിർമിച്ച്‌ പൂക്കളം തീർത്തത്. കലാകായിക മത്സരങ്ങളും ഓണസദ്യയും നടത്തി. സർക്കാർ അനുവദിച്ച ഓണം ഇൻസെന്റീവ് 1000 രൂപയ്ക്ക് പുറമെ 2000 രൂപ ബോണസും ആവശ്യമുള്ളവർക്ക് 3000 രൂപ മുൻകൂറായും നൽകി. പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് പ്രസിഡന്റ് ഗിരിജ സുബ്രഹ്മണ്യൻ, ദീപ ജോയ്, ബിജു കുര്യാക്കോസ്, ഫെബിൻ കുര്യാക്കോസ്, ടിൻസി ബാബു, ലിജു അനസ്എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News