പാഠപുസ്‌തകം
വീണ്ടും പരിഷ്‌കരിക്കും



വടകര ഈ അധ്യയനവർഷത്തിൽ പരിഷ്‌കരിച്ച് പുറത്തിറക്കിയ ഒന്നാംക്ലാസിലെ പാഠപുസ്‌തകം ക്ലാസ്‌മുറിയിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വീണ്ടും പരിഷ്‌കരിക്കും. കഴിഞ്ഞവർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്‌തങ്ങൾ പരിഷ്‌ക്കരിച്ചിരുന്നു. വിദ്യാർഥികളിൽനിന്നുള്ള പ്രതികരണം മനസിലാക്കി കൂടുതൽ മെച്ചപ്പെടുത്താനാണ്‌   തീരുമാനം.  പാഠപുസ്‌തകം, പ്രവർത്തന പുസ്‌തകം, ടീച്ചർ ടെക്‌സ്‌റ്റ്‌ എന്നിവയാണ്‌ പരിഷ്‌ക്കരിക്കുക. സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായാണ് പുതിയ പാഠപുസ്‌തകം ക്ലാസ്സനുഭവങ്ങളുടെ വെളിച്ചത്തിൽ പരിഷ്‌കരിക്കുന്നത്.  എസ്‌സിഇആർടി നേതൃത്വം നൽകുന്ന പാഠപുസ്‌തകരചന ശിൽപശാല ഇരിങ്ങൽ സർഗാലയയിൽ ആരംഭിച്ചു. മാർ​ഗനിർ​ദേശങ്ങൾ എസ്‌സിഇആർടിക്ക് സമർപ്പിക്കും. കരിക്കുലം അപക്‌സ്‌ ബോഡി പരിശോധിച്ച്‌ പാഠപുസ്‌തകങ്ങളിൽ മാറ്റംവരുത്തും. ശിൽപശാല സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കിം ഉദ്ഘാടനംചെയ്‌തു. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്നുള്ള ഒന്നാംക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകരും പാഠപുസ്‌തക രചയിതാക്കളും പങ്കെടുക്കുന്നുണ്ട്‌. Read on deshabhimani.com

Related News