കാറ്റിൽ വാഴക്കൃഷി നശിച്ചു



കവളങ്ങാട് പോത്താനിക്കാട് ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും കുലച്ച വാഴകൾ പൂർണമായും ഒടിഞ്ഞുനശിച്ചു.  വിളയക്കാട്ട് ജാക്സന്റെ 400 കുലച്ച വാഴകളും പാറയ്ക്കപുത്തൻപുര പോൾ വർഗീസിന്റെ 100 വാഴകളുമാണ് ഒടിഞ്ഞ് പൂർണമായും നശിച്ചത്‌. കൃഷി ഓഫീസർ കെ എസ് സണ്ണി, കൃഷി അസിസ്റ്റന്റുമാരായ ടി എം സുഹറ, കെ പി ഷെറീന തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് നഷ്ടം തിട്ടപ്പെടുത്തി. പല്ലാരിമംഗലത്ത് വീടിന് മുകളിൽ മരംവീണു. എട്ടാംവാർഡ് കുപ്പുംകണ്ടത്ത് ഇരുമുഴിയിൽ അമ്മിണിയുടെ ഓടിട്ട വീടിന് മുകളിലേക്ക് ആഞ്ഞിലിമരം കടപുഴകിവീഴുകയായിരുന്നു. വീടിന് കേടുപാട് സംഭവിച്ചു. സംഭവസമയത്ത് അമ്മിണി മാത്രമെ വിട്ടിലുണ്ടായിരുന്നുള്ളൂ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, പല്ലാരിമംഗലം വില്ലേജ് അസിസ്റ്റന്റ് കെ സനോജ്, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ പി ദിവ്യ, കെ എസ് ഷൗക്കത്ത് എന്നിവർ സ്ഥലം സന്ദർശിച്ച് നഷ്ടം തിട്ടപ്പെടുത്തി. കൂത്താട്ടുകുളം ചൊവ്വ വൈകിട്ട് പെയ്ത മഴയിലും കാറ്റിലും കാക്കൂരിൽ വാഴക്കൃഷി നശിച്ചു. മഠത്തിൽ സനൂപ് ശ്രീധരന്റെ കൃഷിയിടത്തിലെ 40 വാഴകളാണ് ഒടിഞ്ഞുവീണത്. Read on deshabhimani.com

Related News