അഭയാരണ്യത്തിൽ സ്പെഷ്യൽ ആനയൂട്ട്
പെരുമ്പാവൂർ ലോക ആനദിനത്തിന്റെ ഭാഗമായി കോടനാട് അഭയാരണ്യത്തിൽ ആനയൂട്ട് നടത്തി. ഏറ്റവും പ്രായമേറിയ താപ്പാന സുനിത ഉൾപ്പെടെ എഴ് ആനകൾ അണിനിരന്നു. മൂന്ന് കൊമ്പൻമാരും നാല് പിടിയാനകളുമാണ് അഭയാരണ്യത്തിലുള്ളത്. അരി, ഗോതമ്പ്, മുതിര, റാഗി, ശർക്കര എന്നിവ ചേർത്തുണ്ടാക്കിയ പതിവ് വിഭവവും ഏത്തപ്പഴം, തണ്ണിമത്തൻ, കരിമ്പ്, വെള്ളരി, കുക്കുമ്പർ, പൈനാപ്പിൾ എന്നിവയും നൽകി. കോടനാട് അസിസ്റ്റന്റ് കൺസർവേറ്റർ ബെൽറ്റോമറോക്കി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി എം റഷീദ്, ഡോ. ബിനോയ് സി ബാബു എന്നിവർ നേതൃത്വം നൽകി. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിനോദസഞ്ചരികളും സ്കൂൾ വിദ്യാർഥികളും ചടങ്ങ് കാണാൻ എത്തി. Read on deshabhimani.com