കോൺഗ്രസ് മണ്ഡലം 
വൈസ് പ്രസിഡന്റ്‌ പാർടിവിട്ടു



കാലടി കോൺഗ്രസ്‌ ശ്രീമൂലനഗരം മണ്ഡലം വൈസ് പ്രസിഡന്റ്‌ നിയാസ് തറയിൽ പാർടിയിൽനിന്ന്‌ രാജിവച്ചു. ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. ശ്രീമൂലനഗരത്ത് നടന്ന സ്വീകരണയോഗത്തിൽ സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ പതാക നൽകി സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി എം പി അബു അധ്യക്ഷനായി. ടി കെ സന്തോഷ്, എം എ ഷെഫീഖ്, ടി എ ഷെബീറലി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News