രേഖകളില്ലാതെ കടത്തിയ 51 ലക്ഷം പിടികൂടി
വടക്കഞ്ചേരി കെഎസ്ആർടിസി ബസിൽ രേഖകളില്ലാതെ കടത്തിയ 51 ലക്ഷംരൂപ പിടികൂടി. മഹാരാഷ്ട്ര സ്വദേശി ചന്ദ്രകാന്ത് പ്രതാപിനെ (32)യാണ് ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസുംചേർന്ന് പണംസഹിതം പിടികൂടിയത്. കണ്ടെടുത്ത 50,96,000 രൂപ ആദായ നികുതിവകുപ്പിന് കൈമാറി. തൃശൂരിൽ സ്വർണവ്യാപാര ആവശ്യത്തിനായാണ് പണം കൊണ്ടുപോകുന്നതെന്ന് ചന്ദ്രകാന്ത് പ്രതാപ് പൊലീസിനോട് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണംപിടിച്ചത്. Read on deshabhimani.com