ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ; നവീകരണത്തിന് 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി
കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരിക്കുന്നതിനായി 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രദേശത്തെ 11 , 12 വാർഡുകളുടെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ഏക പദ്ധതിയായിരുന്നു ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. സൈഫൺ ബാരലിൽ ചോർച്ച നേരിട്ടതിനെത്തുടർന്ന് പദ്ധതിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. നീളം 65 മീറ്ററും വലിപ്പം വളരെ ചെറുതുമായതിനാൽ സൈഫോണിൽ അടിഞ്ഞ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ പുതിയ സ്ട്രക്ചറൽ സ്റ്റീൽ അക്വഡക്റ്റ് നിർമിക്കുന്നതിനായാണ് ഇപ്പോൾ തുക അനുവദിച്ചിട്ടുള്ളത്. ഭരണാനുമതിയും സാങ്കേതിക അനുമതിയും വേഗത്തിൽ ലഭ്യമാക്കി ടെൻഡർ നടപടി പൂർത്തീകരിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു. Read on deshabhimani.com