സിറിയക് മെഡിക്കൽ അസോസിയേഷൻ സമ്മേളനം സ്വീഡനിൽ



കോലഞ്ചേരി സുറിയാനി സഭയിലെ ഡോക്ടർമാരുടെ അന്താരാഷ്ട്ര സംഘടനയായ വേൾഡ് സിറിയക് മെഡിക്കൽ അസോസിയേഷൻ  നാലാംസമ്മേളനം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്നു. സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്തു. വേൾഡ് സിറിയക് ഡോക്ടേഴ്സ് അസോസിയേഷൻ ഇന്ത്യൻ ഘടകം പ്രസിഡന്റ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപോലീത്ത, സ്വീഡൻ ആർച്ച് ബിഷപ് ദിയസ്‌കോറോസ് ബന്യാമിൻ അത്താസ് മെത്രാപോലീത്ത, ബാവയുടെ സെക്രട്ടറി ഔഗേൻ അൽഖൂറി അൽക്കാസ് മെത്രാപോലീത്ത എന്നിവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുനൂറിലധികം ഡോക്ടർമാരും പങ്കെടുത്തു. ശാസ്ത്രീയ, മെഡിക്കൽ പ്രബന്ധങ്ങൾ, ആത്മീയ ക്ലാസുകൾ, സുറിയാനി സംഗീതപരിപാടികൾ എന്നിവയും നടത്തി. Read on deshabhimani.com

Related News